ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയ നാല് സംസ്ഥാനങ്ങളിൽ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനും സർക്കാരുണ്ടാക്കാനുമുളള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ബിജെപി നിരീക്ഷകരെ നിയോഗിച്ചു. ഒരു കേന്ദ്ര നിരീക്ഷകനെയും സഹനിരീക്ഷകനെയുമാണ് ഓരോ സംസ്ഥാനങ്ങളിലും നിയോഗിച്ചിട്ടുളളത്.
ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് സർക്കാർ രൂപീകരണ നടപടികൾ പുരോഗമിക്കുന്നത്. യുപിയിൽ രണ്ടാം ബിജെപി സർക്കാരിനെ രാജ്യം മുഴുവൻ ഉറ്റുനോക്കുകയുമാണ്. കേന്ദ്രമന്ത്രി അമിത് ഷാ ആണ് യുപിയിലേക്ക് നിയോഗിക്കപ്പെട്ട കേന്ദ്ര നിരീക്ഷകൻ, രഘുവർ ദാസ് ആണ് സഹ നിരീക്ഷകൻ.
കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ് ഉത്തരാഖണ്ഡിലും നിർമല സീതാരാമൻ മണിപ്പൂരിലും നരേന്ദ്രസിംഗ് തോമർ ഗോവയിലും കേന്ദ്ര നിരീക്ഷകരാകും. മീനാക്ഷി ലേഖിയാണ് ഉത്തരാഖണ്ഡിലെ സഹനിരീക്ഷക. മണിപ്പൂരിൽ കിരൺ റിജിജ്ജുവും ഗോവയിൽ എൽ മുരുകനും സഹനിരീക്ഷകരാകും. ബിജെപി പാർലമെന്ററി ബോർഡാണ് ഇവരെ നിയമിച്ചത്.
















Comments