തിരുവനന്തപുരം: സ്ഥാനത്ത് ചൊവ്വാഴ്ച മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുതലുള്ള പ്രദേശങ്ങളിൽ മഴ ലഭിക്കും. തെക്കൻകേരളത്തിലാണ് മഴയ്‌ക്ക് കൂടുതൽ സാദ്ധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളിൽ മഴക്ക് സാദ്ധ്യതയുണ്ട്. കണ്ണൂർ, വയനാട് വനമേഖലകളിലും മഴ പെയ്‌തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിർത്തിയിലും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കുമെന്നാണ് പ്രവചനം.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാദ്ധ്യതയുണ്ട്. മാർച്ച് 20 വരെ ശരാശരി വേനൽമഴ ലഭിച്ചേക്കും. ടുത്തയാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ സംസ്ഥാനത്തൊട്ടാകെ വേനൽമഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
Comments