തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ഇന്ന് യു ഡി എഫ് നൽകിയ അവിശ്വാസപ്രമേയം ചർച്ചയ്‌ക്ക്. മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ ആണ് യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയിരിക്കുന്നത്.
24 അംഗങ്ങളാണ് യുഡിഎഫിന് ഉള്ളത്. ഒരാളുടെ ഭൂരിപക്ഷത്തിൽ 25 അംഗങ്ങളുടെ പിന്തുണയോടെയാണ് എൽഡിഎഫിന്റെ കോർപ്പറേഷൻ ഭരണം. ആറ് അംഗങ്ങളാണ് ബിജെപിക്ക്. അവിശ്വാസ പ്രമേയ വോട്ടെടുപ്പിൽ നിന്ന് ബിജെപി വിട്ടു നിൽക്കുമെന്നാണ് സൂചന.
രാവിലെ 10 മണിക്ക് മേയർക്കെതിരെ ഉള്ള അവിശ്വാസപ്രമേയവും, രണ്ടുമണിക്ക് ഡെപ്യൂട്ടി മേയർ ക്കെതിരെയുള്ള അവിശ്വാസപ്രമേയവും ചർച്ചചെയ്യും
















Comments