ഗുവാഹത്തി : അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം നേരിട്ടതിന് പിന്നാലെ പരിഹാസവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ്മ. ഇങ്ങനെ പോയാൽ കോൺഗ്രസ് ഇനിയും താഴെയ്‌ക്ക് വരുമെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത അവസ്ഥയാകുമെന്നും ബിസ്വ ശർമ്മ തുറന്നടിച്ചു.
‘ഗാന്ധി’ കുടുംബത്തിന് കോൺഗ്രസിനെ വിജയത്തിലേക്കെത്തിക്കാൻ സാധിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇനിയും അവർ തന്നെ നേതൃസ്ഥാനത്ത് തുടർന്നാൽ കോൺഗ്രസ് വീണ്ടും താഴേക്ക് വരും. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും പാർട്ടി മത്സരിക്കാത്ത അവസ്ഥ വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടിക്ക് ഈ സമയം നിർണായകമാണ്. ‘ഗാന്ധി’ കുടുംബത്തെ താക്കോൽ ഏൽപ്പിച്ചുകൊണ്ട് താഴേയ്‌ക്ക് പോകണോ അതോ മുകളിലേക്ക് കുതിക്കണോയെന്ന് കോൺഗ്രസ് നേതാക്കൾ തന്നെയാണ് തീരുമാനിക്കേണ്ടത് എന്നും ഹിമന്ത ബിസ്വ ശർമ്മ പറഞ്ഞു.
















Comments