ന്യൂഡൽഹി : ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. കോടതി വിധി അംഗീകരിച്ച് കർണാടകയും ഒപ്പം രാജ്യവും ഐക്യത്തോടെ മുന്നോട്ട് പോകണം. കുട്ടികളുടെ അടിസ്ഥാന ജോലി പഠനമാണെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വിദ്യാർത്ഥികളുടെ അടിസ്ഥാന ജോലി പഠനമാണ്. അത് അനുസരിച്ചുകൊണ്ട് മറ്റെല്ലാം മാറ്റിവെച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം. നാടിന്റെ ശാന്തിയും സമാധാനവുമാണ് ഏറ്റവും വലുത് എന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാരിന്റെ ഹിജാബ് നിരോധനം ശരിവെച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക സർക്കാരിന് തീരുമാനങ്ങൾ എടുക്കാൻ അധികാരമുണ്ട്. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമല്ല. ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബെന്ന് കോടതി നിരീക്ഷിച്ചു. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അദ്ധ്യക്ഷനായ ബെഞ്ച് ഹർജികൾ തള്ളിയത്.
















Comments