മലപ്പുറം: ഹിജാബ് ഇസ്ലാമിലെ അഭിവാജ്യ ഘടകമാണെന്നും, കർണാടക ഹൈക്കോടതി വിധി വേദനിപ്പിക്കുന്നതെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി. ഇന്ത്യയിലെ ഏതൊരു പൗരനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന വകവെച്ച് തരുന്നുണ്ട്. ഹിജാബ് മുസ്ലിം പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം മൗലികാവകാശമാണ്. കർണാടക ഹൈക്കോടതി വിധി പുന:പരിശോധിക്കണം. ഇത്തരമൊരു വിധിയുടെ പശ്ചാതലത്തിൽ ക്യാമ്പസിനകത്തും പുറത്തും പെൺകുട്ടികൾ അക്രമിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നു. ഭരണകൂടം ഈ വിഷയത്തിൽ വേണ്ട ജാഗ്രത പുലർത്തണമെന്നും ഖലീൽ ബുഖാരി തങ്ങൾ പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തിയ സർക്കാർ നിലപാടിനേയും ഉത്തരവിനേയും ശരിവച്ചു കൊണ്ടാണ് കർണാടക ഹൈക്കോടതിഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമാണെന്ന് തെളിയിക്കാൻ ഹർജിക്കാർക്ക് സാധിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇസ്ലാം മതാചാരത്തിന്റെ അവിഭാജ്യ ഘടകമല്ല ഹിജാബ്. നിർബന്ധിത മതാചാരത്തിന്റെ ഭാഗമാണെന്ന് ഇതിനെ പറയാനാകില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി പറയുന്നു. ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.
















Comments