ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ട് പതിറ്റാണ്ട് കാലത്തെ ജീവിതം വിവരിക്കുന്ന പുസ്തകം ഉടൻ പുറത്തിറക്കും. ഏപ്രിൽ പകുതിയോടെ പുസ്തകം പുറത്തിറക്കുമെന്ന് വിതരണക്കാരായ രൂപ പബ്ലിക്കേഷൻസ് അറിയിച്ചു. മോദി@20 ഡ്രീംസ് മെറ്റ് ഡെലിവറി’ എന്നാണ് പുസ്തകത്തിന്റെ പേര്. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിൽ നിന്നും രാജ്യത്തെ പ്രധാനമന്ത്രിപദം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതയാത്രയാണ് പുസ്തകത്തിൽ പറയുന്നത്.
ബ്ലൂക്രാഫ്റ്റ് ഡിജിറ്റൽ ഫൗണ്ടേഷനാണ് പ്രധാനമന്ത്രിയുടെ ജീവിതത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. 2002ലാണ് നരേന്ദ്രമോദി മുഖ്യമന്ത്രിയായി ഗുജറാത്തിൽ ചുമതലയേൽക്കുന്നത്. അതിന് ശേഷം 2014ലാണ് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലേറുന്നത്. ഈ കാലയളവിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങൾ പുസ്തകത്തിൽ പറയുന്നുണ്ട്.
The most significant book of this year.#Modi@20 is an anthology edited and compiled by @BlueKraft Digital Foundation.#ComingSoon (1/3) pic.twitter.com/gPfT6q2v1k
— Rupa Publications (@Rupa_Books) March 15, 2022
വിവിധ മേഖലയിലുള്ള പ്രമുഖരും കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിയുടെ ഭരണപരമായ നേട്ടങ്ങളുടെ വിവിധ വശങ്ങളെ കുറിച്ച് നടത്തിയ ആഴത്തിലുള്ള വിശകലനവും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയുമായി വർഷങ്ങളായുള്ള അനുഭവം പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്.
















Comments