ഇസ്ലാമാബാദ്: കശ്മീർ വിഷയം വീണ്ടും അന്താരാഷ്‌ട്രവേദികളിൽ ഉയർത്താനൊരുങ്ങി പാകിസ്താൻ. ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷൻ (ഒഐസി)യുടെ 48-ാം സമ്മേളനത്തിലാണ് കശ്മീർ വിഷയം ഉന്നയിക്കുക. 2019ൽ 370-ാം വകുപ്പ് റദ്ദാക്കി ഇന്ത്യ നടത്തിയ ജമ്മുകശ്മീർ ഭരണസംവിധാന ത്തിലെ മാറ്റങ്ങൾ പാകിസ്താന് വലിയ തിരിച്ചടിയായി. എല്ലാ തവണയും ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താൻ കശ്മീരിനെ കേന്ദ്രീകരിച്ചാണ് ഇന്ത്യയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത്.
ആഗോള തലത്തിൽ 40 ഇസ്ലാമിക രാജ്യങ്ങൾ ഒത്തുകൂടുന്ന വേദിയാണ് ഒഐസി. ഇത്തവണ എല്ലാ രാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാർ പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഒരുമിച്ച് കൂടുന്നത്. ഇത്തവണ 22-23 തിയതികളിലാണ് പരിപാടി നടക്കുന്നത്. പാകിസ്താൻ ദിനം എന്ന പരിപാടി കൂടി ഒരുമിച്ച് നടക്കുന്ന സമ്മേളനത്തിൽ എല്ലാ മന്ത്രിമാരേയും ഗാർഡ് ഓഫ് ഓണർ നൽകി ആദരിക്കാനാണ് ഇമ്രാൻഖാന്റെ തീരൂമാനം.
പാകിസ്താനിൽ ശക്തമായ ഭരണകൂട വിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഒഐസി തലവന്മാരുടെ യോഗം വിളിച്ചുകൂട്ടി ഇമ്രാൻഖാൻ സ്വയം നേതാവാകാനുളള ശ്രമം നടത്തുന്നത്. ഒപ്പം ഇന്ത്യക്കെതിരായ വികാരം കശ്മീരിന്റെ പേരിൽ പരമാവധി ആളിക്ക ത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനിടെ മുമ്പ് പല ഇസ്ലാമിക സമ്മേളനത്തിലും ഇമ്രാൻ ഖാൻ ഇന്ത്യയെ ഒറ്റപ്പെടുത്താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. വാണിജ്യ-പ്രതിരോധ-ശാസ്ത്രസാങ്കേതിക-ആരോഗ്യ മേഖലകളിൽ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന മികച്ച പിന്തുണയാണ് പാകിസ്താന്റെ സങ്കുചിത വാദങ്ങളെ തള്ളാൻ ഇസ്ലാമിക രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്.
















Comments