നവ്യ നായർ കേന്ദ്ര കഥാപാത്രിമായി എത്തുന്ന ‘ഒരുത്തി’ സിനിമയുടെ റിലീസിന്റെ ഭാഗമായി പുതിയ ഓഫർ പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. സ്ത്രീകളോടൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമാണെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ‘പുരുഷന്മാർക്ക് ടിക്കറ്റ് ഫ്രീ’ എന്ന പോസ്റ്റർ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തർ പങ്കുവെച്ചത്.
മാർച്ച് 18നാണ് ‘ഒരുത്തിയുടെ റിലീസ്. സിനിമ റിലീസായി ആദ്യത്തെ മൂന്ന് ദിവസം, അതതു ദിവസങ്ങളിലെ ആദ്യത്തെയും രണ്ടാമത്തെയും പ്രദർശനങ്ങൾക്ക് സ്ത്രീകൾക്കൊപ്പം എത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. സൗജന്യ ടിക്കറ്റുകൾ ലഭിക്കുന്ന തീയേറ്ററുകളുടെ ലിസ്റ്റ് വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.
Posted by Sameera Saneesh on Monday, March 14, 2022
ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇതിന് മുൻപ് അണിയറ പ്രവർത്തകർ സ്ത്രീകൾക്ക് വേണ്ടി ഒരു വേദി ഒരുക്കിയിരുന്നു. കൂടാതെ, സംഘമായി എത്തുന്ന കുടുംബശ്രീ പ്രവർത്തകർക്കും ടിക്കറ്റിൽ പ്രത്യേക ആനുകൂല്യവും അണിയറ പ്രവർത്തകർ ഒരുക്കിയിട്ടുണ്ട്.
വി.കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം. ബെൻസി പ്രൊക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് നവ്യ നായർ അവതരിപ്പിക്കുന്നത്. വിനായകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.
















Comments