കൊല്ലം : കൊട്ടാരക്കരയിൽ അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. കൊട്ടാരക്കര ചന്തമുക്കിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കനത്ത ചൂട് തീർത്ത പ്രതിസന്ധിക്കിടെയാണ് ജില്ലയിൽ ചുഴലിക്കാറ്റ് ഉണ്ടായിരിക്കുന്നത്.
വീശിയടിച്ച ശക്തമായ കാറ്റിൽ നിരവധി തെങ്ങുകൾ കടപുഴകി വീണു. വീടുകളുടെ മേൽക്കൂരയൽ പാകിയിരുന്ന ഓടുകൾ പറന്നു പോയി. ചന്തമുക്കിൽ സ്ഥാപിച്ചിരുന്ന ഷാമിയാന പന്തൽ കാറ്റിൽ ഉയർന്ന് പൊങ്ങി വൈദ്യുതി കമ്പികൾക്ക് മേൽ പതിച്ചു. കാറ്റ് വീശിയത് പകൽ ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് ജനങ്ങൾ പരുക്കേൽക്കാതെ രക്ഷപെടുകയായിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാത ചുഴി ന്യൂനമർദ്ദമായി മാറിയതിന് പിന്നാലെ കൊല്ലം ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന് പിന്നാലെവരുന്ന കാറ്റും മഴയും ആളുകളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. അതേസമയം പകൽ നേരങ്ങളിൽ കനത്ത ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നത്.
















Comments