പാലക്കാട്: വാളയാറിൽ വൻ കഞ്ചാവ് വേട്ട. 165 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെ മൂന്ന് മലപ്പുറം സ്വദേശികൾ പിടിയിൽ.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ലോറിയിൽ സംസ്ഥാനത്തേയ്‌ക്ക് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. മലപ്പുറം സ്വദേശികളായ നൗഫൽ, ഫാസിൽ, ഷാഹിദ് എന്നിവരാണ് പിടിയിലായത്.
Comments