വാഷിങ്ടൺ: യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ഒരു വീഡിയോ കോളിൽ സംസാരിച്ചു, സംഘർഷങ്ങൾ ആരുടെയും താൽപ്പര്യങ്ങളല്ലെന്നാണ് ചൈനയുടെ നിലപാടെന്ന് ഷി പറഞ്ഞു.
അധിനിവേശത്തെ പിന്തുണച്ചാൽ ബെയ്ജിംഗ് കനത്ത വില നൽകേണ്ടിവരുമെന്ന് ബൈഡൻ ചൈനീസ് നേതാവിനോട് പറയുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത്തരം പ്രസ്താവനകളിൽ നിന്ന് ഇരുകൂട്ടരും വിട്ടുനിന്നു. അതെ സമയം യുദ്ധം അവസാനിപ്പിക്കാൻ ചൈനീസ് പ്രസിഡന്റ് ഷി, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പറയണമെന്ന് യുഎസ് ആവശ്യപ്പെട്ടു. യുക്രെയ്‌നിലെ സംഘർഷങ്ങളും ഏറ്റുമുട്ടലുകളും രാജ്യതാൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്ന് ഷി ബൈഡനോട് പറഞ്ഞു.
Comments