ലോകത്ത് ഏറ്റവുംമധികം സന്തോഷമുള്ള രാജ്യമുണ്ടോ ? കേട്ടാൽ കൗതുകം തോന്നുന്ന ചോദ്യമാണിത്. അതേ സാമ്പത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും സന്തോഷമുളള രാജ്യത്തെ കണ്ടെത്തുന്നത്. യൂറോപ്യൻ രാജ്യമായ ഫിൻലാന്റാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ഐക്യരാഷ്‌ട്ര സഭയുടെ വാർഷിക സൂചിക പ്രകാരമാണ് ഇത് കണ്ടെത്തുന്നത്. തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലാന്റ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക സ്ഥിതിയും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ സന്തോഷം കുറഞ്ഞിരിക്കുകയാണെന്ന് പട്ടികയിൽ വ്യക്തമാക്കുന്നു. ലെബനൻ, വെനിസ്വേല, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ പിന്നോട്ട് പോയിരിക്കുന്നത്. അഫ്ഗാനിൽ നടന്ന താലിബാൻ അധിനിവേശം തന്നെയാണ് ഇതിന് പ്രധാന കാരണവും.
യുഎൻ ഏജൻസിയായ യുനിസെഫിന്റെ കണ്ടെത്തൽ പ്രകാരം അഫ്ഗാനിലെ അഞ്ച് വയസിൽ താഴെയുള്ള പത്ത് ലക്ഷത്തോളം കുട്ടികൾ ഈ ശൈത്യകാലത്തിന് മുൻപ് ഭക്ഷണം കിട്ടാതെ മരിക്കും. യുദ്ധവും അതിന്റെ പരിണിത ഫലങ്ങളുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു.
വികസിത രാജ്യമായ യുഎസ് 16 ാം സ്ഥാനത്താണ് ഉള്ളത്. തൊട്ടുപിന്നിൽ യുകെയുമുണ്ട്. സാമൂഹിക പിന്തുണയും പരസ്പര സഹകരണവും സത്യസന്ധതയും ജനങ്ങളുടെ ക്ഷേമത്തിന് നിർണായകമാണ് എന്നതാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് നൽകുന്ന പാഠം എന്ന് റിപ്പോർട്ട് എഴുതിയ ജെഫ്രി സാച്ച്‌സ് പറഞ്ഞു.
















Comments