കഴിഞ്ഞ ദിവസം ആരംഭിച്ച രാജ്യാന്തര ചലച്ചിത്ര മേളയിൽ നടി ഭാവനയുടെ സാന്നിധ്യം ശ്രദ്ധേയമായതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെ സംബന്ധിച്ച വാർത്തകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഐഎഫ്എഫ്‌കെയുടെ ഉദ്ഘാടന വേദിയിലേക്ക് ഭാവനയെ ക്ഷണിച്ചത് രഞ്ജിത്തായിരുന്നു. പോരാട്ടത്തിന്റെ പെൺ പ്രതീകമായ ഭാവനയെ സദസിലേക്ക് ക്ഷണിക്കുന്നു എന്ന് പറഞ്ഞാണ് രഞ്ജിത് ഭാവനയെ ക്ഷണിച്ചത്. ഇതിന് പിന്നാലെ ദിലീപിനെ കാണാൻ സെൻട്രൽ ജയിലിൽ പോയ രഞ്ജിത്തിന്റെ ചിത്രങ്ങളും വാർത്തയാവുകയാണ്.
അതിനിടെയാണ് നടൻ വിനായകൻ, സംവിധായകൻ രഞ്ജിത്ത് ദിലീപിനെ കാണാൻ ജയിലിൽ ചിത്രം പങ്കുവെച്ചത്. രഞ്ജിത്തിന്റെയും ഹരിശ്രീ അശോകന്റെയും ചിത്രമടക്കമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം കമന്റുകളും ഉൾപ്പെടുത്തിയിരുന്നു.
‘ആഹാ ഇരക്കൊപ്പം കരയുകയും വേട്ടക്കാരനൊപ്പം സന്തോഷിക്കുകയും ചെയ്യുന്ന ദി കംപ്ലീറ്റ് തിരക്കഥകൃത്ത്’ എന്നാണ് കമന്റ് ബോക്‌സിൽ ഉള്ളത്. വിനായൻ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ സോഷ്യൽമീഡിയയും ഇക്കാര്യം ഏറ്റെടുത്തു. നിരവധി പേരാണ് കമന്റ് ബോക്‌സിൽ അഭിപ്രായ പ്രകടനവുമായി എത്തിയത്. എന്നാൽ സംഭവം വിവാദമായതോടെ വിനായകൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. വിഷയം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെയാണ് താരം പോസ്റ്റ് ഡിലീറ്റ് ചെയ്തത്.
















Comments