ന്യൂഡൽഹി : യുക്രെയ്‌ൻ യുദ്ധത്തിനു പിന്നാലെ പ്രതിഷേധാർഹമായി റഷ്യൻ വിപണി വിടുന്ന പാശ്ചാത്യ നിർമ്മാതാക്കൾക്ക് പകരം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളെ എത്തിക്കാനുള്ള നടപടികളുമായി റഷ്യ. ഇന്ത്യയിലെ റഷ്യൻ പ്രതിനിധി ഡെനിസ് അലിപോവാണ് ഇക്കാര്യം വ്യക്തമാക്കിയത് .
‘ റഷ്യൻ വിപണിയിൽ നിന്ന് നിരവധി പാശ്ചാത്യ കമ്പനികൾ വിട്ടുപോയി, ഫാർമസ്യൂട്ടിക്കൽസ് ഉൾപ്പെടെയുള്ള പല വ്യവസായങ്ങളിലും ഇടങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ് . ആ ഇടങ്ങൾ ഇനി ഇന്ത്യൻ കമ്പനികൾക്ക് നൽകിയേക്കാം ‘ – അലിപോവ് പറഞ്ഞു.
ഇന്ത്യ “ലോകത്തിന്റെ തന്നെ ഫാർമസി” ആണ് . ഒറിജിനലിനേക്കാള്‍ നല്ല മരുന്നുകള്‍ നിര്‍മ്മിക്കുന്ന പ്രധാന നിര്‍മ്മാതാവാണെന്നും അലിപോവ് വ്യക്തമാക്കി . ഇന്ത്യയുടെ വാക്‌സിൻ മൈത്രി സംരംഭം കഴിഞ്ഞ വർഷം “ലോകത്തിന്റെ ഫാർമസി” എന്ന പേര് അന്വർത്ഥമാക്കി . . പകർച്ചവ്യാധിയുടെ നിർണായക ഘട്ടങ്ങളിൽ വാക്സിനുകളുടെ ഉൽപ്പാദനവും വിതരണവും അതിവേഗം വിപുലീകരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോക നേതാക്കൾ പരസ്യമായി അഭിനന്ദിച്ചു.
പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധം റഷ്യയ്‌ക്ക് നേരെ ഉയരുന്ന സമയത്താണ് ഫാർമസ്യൂട്ടിക്കൽ നിർമ്മാതാക്കളെ മാറ്റിസ്ഥാപിക്കാനുള്ള പുതിയ തീരുമാനം. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനിടയിൽ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ റഷ്യ സ്വാഗതം ചെയ്തതായും ഈ മാസം ആദ്യം അലിപോവ് പറഞ്ഞിരുന്നു. “പ്രധാനമന്ത്രി നരേന്ദ്രമോദിയും, ഇന്ത്യൻ സർക്കാരും അന്താരാഷ്‌ട്ര കാര്യങ്ങളിൽ സ്ഥിരമായ സ്വതന്ത്ര നയം പാലിക്കുന്നു. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അന്താരാഷ്‌ട്ര രംഗത്ത് ഇന്ത്യ പങ്കും സ്വാധീനവും ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഞങ്ങൾ ആവർത്തിച്ച് പറയുന്നു – ഇന്ത്യയുമായുള്ള ബന്ധത്തെ പരാമർശിച്ച് അലിപോവ് പറഞ്ഞു.
















Comments