കോഴിക്കോട്: ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ. കോട്ടപ്പാടം നാദിയ മൻസിൽ നൗഷാദ് എന്ന കുട്ടൻ നൗഷാദാണ് പിടിയിലായത്. ഫറോക്ക് സബ് ഇൻസ്പെക്ടർ കെ. ഷുഹൈബും സിറ്റി ആന്റി നാർക്കോട്ടിക്ക് സ്പഷ്യൽ ആക്ഷൻ ഫോഴ്സും ചേർന്നാണ് ഇയാളെ പിടികൂടിയത്.
നൗഷാദ് വീട്ടിൽ ബ്രൗൺഷുഗർ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ ഐപിഎസിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക്ക് എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന്, കഴിഞ്ഞ ദിവസം ഫറോക്ക് അസി. കമ്മീഷണറിന്റെ നിർദ്ദേശപ്രകാരം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബ്രൗൺ ഷുഗറും മെഷീനും പോലീസ് കണ്ടെടുത്തത്.
വിൽപനയ്‌ക്കായാണ് ഇയാൾ ബ്രൗൺ ഷുഗർ സൂക്ഷിക്കുന്നത്. ഇവ വാങ്ങുന്നവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും തുടരന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
















Comments