തിരുവനന്തപുരം : ജില്ലയിൽ രണ്ടിടങ്ങളിലായി വ്യാജനോട്ട് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ആറ്റിങ്ങൽ, കല്ലമ്പലം എന്നിവിടങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിലാണ് കേന്ദ്രങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ കരവാരം സ്വദേശി അശോക് കുമാർ, ആറ്റിങ്ങൽ സ്വദേശി ശ്രീവിജിത്ത് എന്നിവർ പിടിയിലായി.
മേഖലകളിൽ കള്ളനോട്ട് കേന്ദ്രം പ്രവർത്തിക്കുന്നതായി തിരുവനന്തപുരം റൂറൽ എസ്പിയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവരുടെ പക്കൽ നിന്നും 110 വ്യാജ നോട്ടുകൾ, പ്രിന്റർ,നാൽപ്പത്തി അയ്യായിരം രൂപ എന്നിവ പിടിച്ചെടുത്തു. വീട്ടിൽ നിന്നുമാണ് കള്ളനോട്ടുകളും പ്രിന്ററും പിടിച്ചെടുത്തത്.
നോട്ടടിച്ച ശേഷം ഇവർ മറ്റ് സംസ്ഥാനത്തേക്ക് കടത്തിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Comments