തൃശൂർ: മലയാളത്തിന്റെ പ്രിയഎഴുത്തുകാരൻ വൈശാഖൻ രണ്ടുപതിറ്റാണ്ടുകാലം ജീവിച്ച തൃശൂർ ജില്ലയോട് വിടപറഞ്ഞ് പാലക്കാട് ചിറ്റൂരിലേക്ക് താമസം മാറ്റി. മകൾ പൂർണിമ അച്ഛനു പണിതുനൽകിയ വീട്ടിലാണ് ശിഷ്ടകാലം കഴിക്കുക. വൈശാഖൻ ജനിച്ചത് മൂവാറ്റുപുഴ ആയിരുന്നുവെങ്കിലും എഴുത്തുജീവിതത്തിൽ ഏറെക്കാലം താമസിച്ചത് തൃശൂരായിരുന്നു.
സാഹത്യഅക്കാദമി മുൻ അധ്യക്ഷ്യൻ ആയിരുന്ന വൈശാഖൻ സാംസ്‌കാരികരംഗത്തും എഴുത്തിലും വേറിട്ടുനിന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സാംസ്‌കാരികലോകം മൗനംപൂണ്ടപ്പോൾ പരസ്യമായി രോഷം പ്രകടിപ്പിച്ച വൈശാഖൻ സാംസ്‌കാരികലോകത്തെ ഉറച്ചശബ്ദമായി. വൈശാഖന് പിന്നാലെയാണ് മറ്റുള്ളവർ പ്രതികരിച്ചത്.
എൺപതുപിന്നിട്ട വൈശാഖൻ കഴിഞ്ഞ ആഴ്ച കേരളസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു. റയിൽവ്വേ ഉദ്യോഗസ്ഥനായ അദ്ദേഹം 1994ൽ സ്വയംവിരമിച്ചശേഷം എഴുത്തിന്റെ ലോകത്ത് മുഴുകി. സാംസ്‌കാരികതലസ്ഥാനവും അക്കാദമി കേന്ദ്രവുമായ തൃശൂർ തിരഞ്ഞെടുത്തു.
ഇതുവരെ താമസിച്ചിരുന്നത് മണ്ണൂത്തിയിൽ മകനൊപ്പമായിരുന്നു. പാലക്കാട് ചിറ്റൂരിൽ മകൾ പണിതു നൽകിയ കൊച്ചുവീട്ടിലേക്ക് വൈശാഖൻ കഴിഞ്ഞ ദിവസം താമസം മാറ്റി. മനസ്സുകൊണ്ട് തൃശൂരിൽ നിന്ന് വിട്ടുപൊയിട്ടില്ലാത്ത വൈശാഖൻ ഇടവേളകളിൽ ഇവിടെ താമസിക്കാനെത്തും.
















Comments