ന്യൂഡൽഹി: കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ദി കശ്മീർ ഫയൽസ് താൻ കാണുമെന്ന് നടൻ ആമിർഖാൻ. എല്ലാവരും സിനിമ കാണണമെന്നും കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയമെന്നും അദ്ദേഹം പ്രതികരിച്ചു. ബോക്‌സോഫീസിൽ ചിത്രം വിജയിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്നും ആമിർഖാൻ കൂട്ടിച്ചേർത്തു.
തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സിനിമയെക്കുറിച്ചുള്ള ഖാന്റെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് അത് നമ്മുടെ ഹൃദയങ്ങളെ തകർക്കുന്ന ചരിത്രത്തിന്റെ ഭാഗമാണെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചാലും അത് അപലപനീയമാണെന്നുമായിരുന്നു ഖാന്റെ മറുപടി.
ഇത്തരമൊരു വിഷയത്തെ ആസ്പദമാക്കിയുള്ള ഏത് സിനിമയും എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കണം. ഞാൻ തീർച്ചയായും ഇത് കാണും, ചിത്രം ബോക്സ് ഓഫീസിൽ വിജയിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്നും ഖാൻ പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത പടരുന്നുവെന്നും മുൻ ഭാര്യ കിരൺ റാവു രാജ്യത്ത് സുരക്ഷിതരല്ലെന്ന് തോന്നിയതിനാൽ ഇന്ത്യ വിടാൻ നിർദ്ദേശിച്ചതായും ആമിർ ഖാൻ 2015ൽ നടത്തിയ പരാമർശം വലിയ വിവാദത്തിന് കാരണമായി.
1990 ൽ താഴ്വരയിൽ നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ അടിസ്ഥാനമാക്കിയുള്ള വിവേക് അഗ്‌നിഹോത്രിയുടെ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ വൻ വിജയം നേടി മുന്നേറുകയാണ്. പല സംസ്ഥാനങ്ങളും നികുതി ഓഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.
എന്നാൽ ന്യൂനപക്ഷവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. സിമിനമയെ ബോക്‌സ് ഓഫിസിൽ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയെങ്കിലും രാജ്യംമുഴുവൻ ഒറ്റമനസ്സോടെ സിനിമയെ സ്വീകരിച്ചു.
















Comments