ന്യൂഡൽഹി: ന്യൂഡൽഹി: ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി മോദി. ക്വാഡ് സഖ്യത്തിലെ കരുത്തരായ ഇന്ത്യാ-ഓസ്‌ട്രേലിയ ഉന്നതതല സമ്മേളനം ഏറെ ഫലപ്രദമായതായി വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല അറിയിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസണും നിലവിലെ ഉഭയകക്ഷി സഹകരണം അവലോകനം ചെയ്‌തെന്നും ഭാവിയിൽ എല്ലാ മേഖലയിലും ശക്തമായ സഹകരണം തുടരാൻ തീരുമാനിച്ചതായും ശൃംഗ്ല അറിയിച്ചു.
വെർച്വൽ യോഗം ഏറെ ഫലപ്രദമായിരുന്നു. ഇരുരാജ്യങ്ങളും നിലവിൽ തുരുന്ന സഹകരണം ശക്തമാക്കും. പ്രതിരോധ-വാണിജ്യ രംഗത്ത് ഓസ്‌ട്രേലിയ ഇന്ത്യയിൽ കൂടുതൽ മുതൽമുടക്കുന്ന കാര്യം ചർച്ച ചെയ്തു. മേഖലയിൽ തന്ത്രപരമായ സഹകരണമാണ് ഇരുരാജ്യങ്ങളുടേയും സമീപകാലത്തെ വലിയ മാറ്റം. പ്രതിരോധ രംഗത്ത് ക്വാഡ് സഖ്യത്തിലൂടെ കൂടുതൽ കരുത്ത് നേടിയതിന്റെ വിവരങ്ങൾ ഇരുരാജ്യത്തിന്റേയും പ്രധാനമന്ത്രിമാർ അവലോകനം ചെയ്തു.
വെർച്വൽ യോഗത്തിലൂടെ ദീർഘകാലത്തേക്ക് ഇരുരാജ്യങ്ങളും സഹകരിക്കേണ്ട മേഖലകൾ വിശദമായി ചർച്ചയിൽ വന്നു. മേഖല കേന്ദ്രീകരിച്ച് ആഗോള വിഷയങ്ങളെ സമീപിക്ക ണമെന്ന കാര്യത്തിലും ഇരുനേതാക്കളും ചർച്ച നടത്തിയതായി ശൃംഗ്ല പറഞ്ഞു.
Comments