കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് കേരളത്തെ അപമാനിച്ചുവെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എഎൻ രാധാകൃഷ്ണൻ. ബലാത്സംഗം ,മീടു ,നികുതി വെട്ടിപ്പ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സംവിധായകൻ അനുരാഗ് കശ്യപിനെ തലസ്ഥാനത്തു നടക്കുന്ന 26-ാമത് രാജ്യാന്താര ചലച്ചിത്രോത്സവത്തിൽ മുഖ്യാതിഥികളിൽ ഒരാളായി പങ്കെടുപ്പിക്കുകയും അദ്ദേഹത്തിനെ പോലെ ഒരാൾക്ക് താമസിക്കാൻ ഏറ്റവും അനുയോജ്യമായ സംസ്ഥാനം കേരളമാണ് എന്ന് അവകാശപ്പെടുകയും ചെയ്ത ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത് സംസ്ഥാനത്തെ അപമാനിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ 6 വർഷമായി അനുരാഗ് കശ്യപിന് യു.പി.യിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല എന്നു പറയുന്ന രഞ്ജിത് അതിന് കാരണം വ്യക്തമാക്കുന്നില്ല .യുപിയിൽ മാത്രമല്ല സി.പി.എം – കോൺഗ്രസ്സ് സഹായത്തോടെ ശിവസേന ഭരിക്കുന്ന മഹാരാഷ്‌ട്രയിലും അദ്ദേഹത്തിന് പ്രവേശിക്കാൻ കഴിയില്ല.
2013 ൽ 55 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പ് ,ബലാൽസംഗ കേസ്സ് ,മീ ടു കേസ്സ് ,ഇപ്പോൾ 680 കോടിയുടെ നികുതി വെട്ടിപ്പു കേസ്സ് ഇത്തരം കേസ്സുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയെ മലയാളിയുടെ പ്രിയതാരം ഭാവനയ്‌ക്കൊപ്പം ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് വലിയ അപരാധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments