പാലക്കാട്: ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. അസം സ്വദേശിയായ മുകീബുർ റഹ്മാൻ, ഒഡീഷ സ്വദേശിനിയായ തനു നായക് എന്നിവരാണ് പിടിയിലായത്. ഒഡീഷയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേയ്‌ക്ക് കടത്താനായിരുന്നു പ്രതികളുടെ പദ്ധതി.
വലിയ ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആലുവയിലുള്ള വിവിധ ഭാഷാ തെഴിലാളികൾക്കും, ചില്ലറ വിൽപനക്കാർരക്കും വിതരണം ചെയ്യാനായി ആണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകി. സംശയം തോന്നാതിരിക്കാൻ വേണ്ടിയാണ് മുകീബുർ കാമുകിയായ തനുവിനെ കൂടെകൂട്ടിയതെന്നും മൊഴിയിൽ പറയുന്നു.
ഇതിന് മുൻപും കേരളത്തിലേയ്‌ക്ക് കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും, പാലക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറും ചേന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
















Comments