ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ കൊറോണ പ്രതിരോധ വാക്‌സിന് അടിയന്തിര ഉപയോഗം നടത്താൻ അനുമതി. കൗമാരക്കാർക്കുള്ള നോവവാക്‌സിനാണ് ഡിജിസിഐയുടെ അംഗീകാരം ലഭിച്ചത്. 12-18 വയസിനിടയിലുള്ള കൗമാരക്കാർക്കാണ് വാക്‌സിൻ നൽകുക.
രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച വാക്‌സിനാണിത്. എൻവിഎക്‌സ്-കോവ്2373 എന്നും ഇതിന് പേരിട്ടിട്ടുണ്ട്. കൊവോവാക്‌സ് എന്നതാണ് ബ്രാൻഡ് നെയിം. കൊറോണയ്‌ക്കെതിരെ രാജ്യത്ത് ആദ്യമായി ഉപയോഗിക്കുന്ന പ്രോട്ടീൻ വാക്‌സിനാണിത്.
2021 ഡിസംബറിൽ 18 വയസ് പൂർത്തിയായവർക്കും അതിന് മുകളിൽ പ്രായമുള്ളവർക്കും കൊവോവാക്‌സ് ഉപയോഗിക്കാൻ നേരത്തെ ഡിജിസിഐയുടെ അനുമതി ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരവും ഇതിന് ലഭിച്ചിട്ടുണ്ട്. എന്നാൽ കൊവോവാക്‌സ് എന്ന ബ്രാൻഡ് നെയിമിൽ പുറത്തിറങ്ങുന്ന നോവവാക്‌സിന് ആദ്യമായാണ് കൗമാക്കാരിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്നത്.
















Comments