കൊല്ലം: മാതാപിതാക്കളുടെ മുന്നിൽ വെച്ച് പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്തു. കൊല്ലം പുത്തൂരിലാണ് സംഭവം. പവിത്രേശ്വരം സ്‌കൂളിലെ വിദ്യാർത്ഥിനി നീലിമയാണ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്.
കൂട്ടുകാരോടൊപ്പം സ്‌കൂളിന് പുറത്ത് പോയ കാര്യം വീട്ടിലറിഞ്ഞ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം. സ്‌കൂളിൽ ആനിവേഴ്‌സറിയായതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല. എന്നാൽ നീലിമയും കൂട്ടുകാരും പതിവുപോലെ സ്‌കൂളിലേക്ക് ഇറങ്ങി. വിദ്യാലയത്തിന് സമീപമുള്ള ക്ഷേത്രപരിസരത്ത് കൂട്ടുകാരോടൊപ്പം നീലിമ നിൽക്കുന്നത് നാട്ടുകാർ കണ്ടു. ഇവർ ഇക്കാര്യം സ്‌കൂളിൽ അറിയിക്കുകയും പിന്നാലെ വീട്ടിലറിയുകയും ചെയ്തു.
അദ്ധ്യാപകരെത്തി നീലിമയെയും കൂട്ടുകാരെയും ക്ഷേത്രപരിസരത്ത് നിന്ന് സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നു. ശേഷം നീലിമയുടെ രക്ഷിതാക്കൾ സ്‌കൂളിലെത്തിയാണ് വിദ്യാർത്ഥിനിയെ വീട്ടിലേക്ക് കൊണ്ടുപോയത്. വഴിമദ്ധ്യേ ബന്ധുവീടെത്തിയപ്പോൾ അവിടെയുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു നീലിമ. ആൾമറയില്ലാത്ത കിണറായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















Comments