കണ്ണൂർ: കണ്ണൂരിലെ മയക്കുമരുന്ന് വേട്ടയിൽ വീണ്ടും അറസ്റ്റ്. പുതിയങ്ങാടി സ്വദേശി സി.എച്ച് ശിഹാബ്, മരക്കാർ കണ്ടി സ്വദേശി സി.സി അൻസാരി, ഭാര്യ ഷബ്ന സിസി എന്നിവരാണ് അറസ്റ്റിലാത്.
ചെറുകിട രീതിയിൽ മയക്കുമരുന്ന് വിതരണം നടത്തുന്ന സംഘമാണ് പിടിയിലായത്. കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന നിസാമിന്റെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേർ കൂടി പിടിയിലായതെന്ന് പോലീസ് അറിയിച്ചു.
അറസ്റ്റിലായവരുടെ പക്കൽ നിന്നും മയക്കുമരുന്ന് വിൽപന സംബന്ധിച്ച ശബ്ദ സന്ദേശങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
















Comments