ബംഗളൂരു : വിവാഹം ലൈംഗിക ചൂഷണത്തിനുള്ള ലൈസൻസ് അല്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹ ശേഷം ഭർത്താവ് പീഡിപ്പിക്കുന്നതായി കാണിച്ച് യുവതി നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം. ക്രൂരനായ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസ് അല്ല വിവാഹം എന്നാണ് കോടതി വ്യക്തമാക്കിയത്.
പുരുഷൻ പുരുഷനാണ്, കൃത്യം കൃത്യമാണ്, പീഡനം പീഡനമാണ്. സ്വന്ത്യം ഭർത്താവ് സ്വന്തം ഭാര്യയോട് ആണെങ്കിലും. വിവാഹം എന്നത് ഒരിക്കലും പുരുഷന്മാർക്ക് അവരുടെ മൃഗത്തെ അഴിച്ചുവിടാനുള്ള ലൈസൻസോ പ്രത്യേക അവകാശമോ അല്ല. അത് കുറ്റകരമാണ്. ശിക്ഷ ലഭിക്കേണ്ടതാണ്. അത് ഭർത്താവ് ആണെങ്കിലും കുറ്റകൃത്യം കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു.
സമ്മതമില്ലാതെ സ്വന്തം ഭാര്യയെ ലൈംഗികമായി ഉപദ്രവിക്കുന്നത് റേപ്പ് അഥവാ പീഡനം ആണ്. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ഭാര്യയുടെ മനോനില തെറ്റിക്കും. മാനസികമായി നിരവധി പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.
















Comments