പാലക്കാട്: ജനം ടിവി വാർത്ത ഫലം കണ്ടു. പാലക്കാട് മലമ്പുഴ ആനക്കല്ല് വനവാസി കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ കമ്മിഷൻ ഇടപെടൽ. മൂന്ന് ദിവസത്തിനകം കോളനിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദ്ദേശം നൽകി. ജില്ലാ ട്രൈബൽ ഓഫീസർക്കും മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കുമാണ് നിർദ്ദേശം നൽകിയത്.
കഴിഞ്ഞ പത്തൊമ്പതാം തീയതിയാണ് ജനം ടിവി വാർത്ത റിപ്പോർട്ട് ചെയ്തത്.ധാരാളം വെള്ളം മുൻപിൽ ഉണ്ടെങ്കിലും,ആനക്കൽ വനവാസി കോളനിയിലെ ജനങ്ങൾ മലമ്പുഴ ഡാമിൽ കുഴിയെടുത്ത് ചളി വെള്ളം കുടിക്കേണ്ട ഗതികേടിലാണെന്ന വാർത്ത കഴിഞ്ഞ 19നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തത്. വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രശ്‌നത്തിൽ എസ് സി എസ്ടി കമ്മീഷന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.
പ്രശ്‌നം മൂന്നു ദിവസത്തിനകം പരിഹരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ്, കമ്മീഷന്റെ നിർദ്ദേശം. ജില്ലാ ട്രൈബൽ ഓഫീസർക്കും, മലമ്പുഴ പഞ്ചായത്ത് സെക്രട്ടറിക്കും കമ്മീഷൻ കത്ത് നൽകിയിട്ടുണ്ട്. കോളനിയിൽ കുടിവെള്ള പദ്ധതി ഉണ്ടായിരുന്നെങ്കിലും, വൈദ്യുതി ബില്ല് കോളനിക്കാർ ആയിരുന്നു പിരിവെടുത്ത് അടച്ചിരുന്നത്. എന്നാൽ കൊറോണ വന്നതോടെ വനവാസി ജനങ്ങൾക്ക് പണി ഇല്ലാതായി, വൈദ്യുതി ബില്ല് 60000 രൂപയിലേറെ കുടിശ്ശിക വന്നു.
തുടർന്ന് കെഎസ്ഇബി കണക്ഷൻ വിച്ഛേദിച്ചതോടെയാണ് കോളനിക്കാർ ഡാമിൽ കുഴിയെടുത്ത് ചെളി വെള്ളം കുടിക്കേണ്ട അവസ്ഥയിൽ എത്തിയത്. വൈദ്യുതി ബില്ല് ഉടൻ അടച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന്റെ നിർദേശം.
















Comments