ചെന്നൈ: തമിഴ് ചിമ്പുവിന്റെ അച്ഛനും, നടനും, സംവിധായകനുമായ ടി.രാജേന്ദർ സഞ്ചരിച്ച കാറിടിച്ച് പരിക്കേറ്റ യാചകൻ മരിച്ചു. മമനുസ്വാമി എന്നയാളാണ് മരിച്ചത്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈ തേനാംപേട്ടിലെ ഇളങ്കോവൻ റോഡിലാണ് അപകടമുണ്ടായത്. രാജേന്ദറും കുടുംബാംഗങ്ങളും കാറിലുണ്ടായിരുന്നു. റോഡിലെ വളവ് തിരിയുന്നതിനിടെ മുട്ടിലിഴഞ്ഞ് റോഡ് മുറിച്ച് കടക്കുകയായിരുന്ന മുനുസ്വാമിയുടെ ശരീരത്തിലൂടെ കാർ കയറി ഇറങ്ങുകയായിരുന്നു.
കുറച്ച് ദൂരം മുന്നോട്ട് പോയ ശേഷമാണ് കാർ നിർത്തിയത്. യാചകനെ ഉടൻ തന്നെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിക്കെയാണ് മുനുസ്വാമി ഇന്ന് വൈകിട്ടോടെ മരണത്തിന് കീഴടങ്ങിയത്.
















Comments