ഭുവനേശ്വർ: പട്ടിയാ റെയിൽവേ സ്റ്റേഷന് സമീപമുള്ള പാലത്തിന്റെ അടിയിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തി. ആക്രിപെറുക്കാൻ പോയ ആളുകളാണ് പാലത്തിന്റെ അടിയിൽ നിന്നും അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭയചകിതരായി.
ഏകദേശം 14 തലയോട്ടികളും അസ്ഥികൂടങ്ങളുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പോലീസിനും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിദഗ്ധ പരിശോധനകൾക്കായി കണ്ടെത്തിയ വസ്തുക്കൾ ഭുവനേശ്വറിലെ എയിംസ് ലാബോറട്ടറിയിലേയ്‌ക്ക് അയച്ചു.
വളരെ പഴക്കം ചെന്ന അസ്ഥികൂടങ്ങളാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. എംയിസിൽ നിന്നുള്ള ഫലം ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തും. അടുത്തുള്ള കല്ലറയിൽ നിന്നും പുറത്തെടുത്ത അസ്ഥികൂടങ്ങളാണിവയെന്നാണ് പ്രാഥമിക നിഗമനം.
















Comments