തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് ഗൗരി പാർവതിബായിയും ലക്ഷ്മിബായിയും ആവശ്യപ്പെട്ടു. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ കാത്തുസൂക്ഷിക്കണമെന്നും അവർ പറഞ്ഞു.
ശ്രീ ചിത്തിരിതിരുനാൾ മഹാരാജാവിന്റെ സ്മാരകത്തിൽ ബോർഡ് പ്രസിഡന്റും അംഗവും പുഷ്പാർച്ചന നടത്തി. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തപത്മനാഭനും ബോർഡ് അംഗം പി.എം തങ്കപ്പനും കവടിയാർ കൊട്ടാരം സന്ദർശിച്ച് തിരുവിതാംകൂർ രാജകുടുംബാംഗങ്ങളുമായ പൂയംതിരുനാൾ ഗൗരി പാർവ്വതി ബായ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ദേവസ്വം ഡപ്യൂട്ടി കമ്മിഷണർ രാജേന്ദ്രപ്രസാദ്, പ്രൈവറ്റ് സെക്രട്ടറി ഹരികുമാർ, പിആർഒ സുനിൽ അരുമാനൂർ എന്നിവരും സംബന്ധിച്ചു.
Comments