ജയ്പൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി. രാജസ്ഥാനിലെ അജ്മീറിലുള്ള ദുൻവാദിയയിലാണ് സംഭവം. 17 കാരിയായ പെൺകുട്ടിയെ നാല് പേർ ചേർന്നാണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തർപ്രദേശിലെ ഹാർദോയ് സ്വദേശിയാണ് മുഖ്യപ്രതിയായ അർഷദ് ഖാൻ. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പെൺകുട്ടിയുമായി അടുപ്പത്താലാവുന്നത്. തുടർന്ന് പെൺകുട്ടിയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ യുവാവ് നിർബന്ധിച്ചു. കുട്ടി വഴങ്ങാതെ വന്നതോടെ ആത്മഹത്യാ ഭീഷണിയും മുഴക്കി. വീട്ടിലേക്ക് നേരിട്ട് വരുമെന്നും ഇയാൾ പറഞ്ഞിരുന്നു. ഇത് ഭയന്നാണ് കുട്ടി അർഷാദിനെ കാണാൻ ചെന്നത്.
മൂന്ന് കൂട്ടുകാരുമായി എത്തിയ അർഷാദ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടർന്ന് ഇവർ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്.
കൊലയ്‌ക്ക് ശേഷം അർഷാദ് മൃതദേഹത്തിന് അടുത്ത് തന്നെ ഇരുന്നതായി പോലീസ് പറയുന്നു. പോലീസിനെ കണ്ടയുടൻ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. അജ്മീർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് ഇയാളെ പിന്നീട് പിടികൂടിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
















Comments