തൃശൂർ: വീടിനുള്ളിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. വീട്ടമ്മ മരിച്ചതറിയാതെ രണ്ട് ദിവസവും അവരുടെ ഭർത്താവ് വീടിനുള്ളിൽ കഴിഞ്ഞിരുന്നു. അദ്ദേഹം മാനസികമായി വെല്ലുവിളി നേരിട്ടിരുന്നതായി പോലീസ് അറിയിച്ചു.
ആനവാരി ചിറ്റിലപ്പിള്ളി വീട്ടിൽ സൈമണിന്റെ ഭാര്യ അൽഫോൺസയാണ് മരിച്ചത്. 52 വയസായിരുന്നു. ബുധനാഴ്ച രാവിലെയാണ് വിവരം അയൽവീട്ടുകാർ അറിഞ്ഞത്. സൈമൺ തന്നെയാണ് വിവരം അറിയിച്ചത്. അപ്പോഴേക്കും മൃതദേഹത്തിൽ നിന്നും ദുർഗന്ധം വമിച്ച് തുടങ്ങിയിരുന്നു.
സൈമണിനെ കൂടാതെ ഭാര്യ അൽഫോൺസയ്‌ക്കും മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഇരുവരും മാത്രമാണ് വീട്ടിൽ നാളുകളായി താമസിച്ചിരുന്നത്. ദമ്പതികൾക്ക് ജനിച്ച ഏകമകൾ നാളുകൾക്ക് മുമ്പ് മരിച്ചിരുന്നു.















Comments