തിരുവനന്തപുരം : കെ റെയിൽ പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പരിസ്ഥിതി പ്രവർത്തക മേധാ പട്കർ.വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് യുക്രെയ്‌നല്ല, കേരളമാണ്. സിൽവർലൈൻ പരാജയപ്പെടുന്ന പദ്ധതിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രളയത്തിന് ശേഷം കേരളം വികസന രീതി തിരുത്തുമെന്നാണ് കരുതിയത്. കെ റെയിൽ പദ്ധതിയുടെ സാമൂഹിക ആഘാത പഠനം പോലും നടന്നിട്ടില്ല. പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് മർദ്ദനമേറ്റ എംപിമാരെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് അവർ ആവശ്യപ്പെട്ടു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേധാ പട്കർ.
അതേസമയം സംസ്ഥാനത്ത് കെ റെയിൽ പദ്ധതിയ്‌ക്കെതിരെ ജനരേഷം ശക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാർലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.
പറഞ്ഞ കാര്യങ്ങൾ അതീവ താത്പര്യത്തോടെ പ്രധാനമന്ത്രി കേട്ടിരുന്നതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം മുഖ്യമന്ത്രി പറഞ്ഞു. പ്രതികരണങ്ങൾ ആരോഗ്യകരമായിരുന്നു. പൊതുവെ നല്ല ചർച്ചയാണ് പ്രധാനമന്ത്രിയുമായി നടന്നത്. അതിന് അദ്ദേഹത്തോട് നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
















Comments