ബംഗളൂരു : ഹിജാബ് വിഷയം ആളിക്കത്തിക്കാൻ കോൺഗ്രസിന്റെ പിന്തുണ തേടി ഇസ്ലാമിക സംഘടനാ നേതാക്കൾ. കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുമായി ഇസ്ലാമിക സംഘടനാ നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഹിജാബ് വിഷയം നിയമസഭയിൽ ഉന്നയിക്കണമെന്ന് നേതാക്കൾ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.
ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തിരമായ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇസ്ലാമിക നേതാക്കൾ സിദ്ധരാമയ്യയെ കണ്ടത്. എല്ലാവിധത്തിലും ഹിജാബ് വിഷയം വലിയ ചർച്ചാവിഷയം ആക്കുകയാണ് ഇതിലൂടെ നേതാക്കൾ ലക്ഷ്യമിടുന്നത്. നിയമസഭയിൽ ഇക്കാര്യം ചർച്ചചെയ്യാമെന്ന് സിദ്ധരാമയ്യ ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് വിവരം.
ഹിജാബുമായി ബന്ധപ്പെട്ട ഹർജികൾ അടിയന്തിര പ്രാധാന്യമുള്ളതല്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് സുപ്രീംകോടതി ഉടൻ പരിഗണിക്കാൻ വിസമ്മതിച്ചത്. ഈ മാസം 15 നും ഇക്കാര്യം കോടതി വ്യക്തമാക്കിയിരുന്നു. ഹിജാബ് വിഷയം ചിലർ ചേർന്ന് മനപ്പൂർവ്വം വലിയ ചർച്ചാ വിഷയം ആക്കാൻ ശ്രമിക്കുന്നുവെന്ന് നിരീക്ഷിച്ച കോടതി താക്കീതും നൽകിയിട്ടുണ്ട്.
















Comments