ഇസ്ലാമാബാദ് : പാകിസ്താനിൽ വീണ്ടും ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. 13 കാരിയായ സത്രാൻ ഔദിനെയാണ് തട്ടിക്കൊണ്ട് പോയി മതം മാറ്റിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്‌കൂളിലേക്ക് പോകുകയായിരുന്ന കുട്ടിയെ ആയുധങ്ങളുമായി എത്തിയ ഒരു സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നു. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റിയതായി വ്യക്തമായത്.
കഴിഞ്ഞ ഏതാനും നാളുകളായി സിന്ധിൽ ന്യൂനപക്ഷങ്ങളെ തട്ടിക്കൊണ്ട് പോയി മതം മാറ്റുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ പെൺകുട്ടിയാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായത്. രണ്ട് ദിവസം അനിത് മെഗ്വാർ എന്ന് പേരുള്ള പെൺകുട്ടിയേയും തട്ടിക്കൊണ്ട് പോയി മതം മാറ്റിയിരുന്നു.
















Comments