റായ്പൂർ: ഛത്തീസ്ഗഡിൽ ക്രിസ്തുമതം സ്വീകരിച്ച 1250 പേർ സനാതന ധർമ്മത്തിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം മഹാസമുന്ദ് ജില്ലയിലെ കടാങ്പാലി ഗ്രാമത്തിൽ തുടങ്ങിയ ചടങ്ങിലാണ് 1250 പേർ ഹിന്ദുമതം സ്വീകരിച്ചത്. ആര്യപ്രതിനിധി സമാജമാണ് മാഹായജ്ഞം സംഘടിപ്പിച്ചത്. ബിജെപി സംസ്ഥാന സെക്രട്ടറി പ്രബൽ പ്രതാപ് സിംഗിന്റെ നേത്വത്തിലാണ് ചടങ്ങ് നടന്നത്. നിർബന്ധിത മതപരിവർത്തനത്തിന് ഇരയായവരാണ് കൂട്ടത്തോടെ തിരികെ ഹിന്ദു മതത്തിലേക്ക് തിരികെ വന്നത്. മാർച്ച് 21 മുതൽ ആരംഭിച്ച ചടങ്ങ് വഴി ഓരോ ദിവസവും ആയിരങ്ങളാണ് സ്വന്തം മതത്തിലേക്ക് മടങ്ങുന്നത്.
കഴിഞ്ഞ ദിവസവും 1200ഓളം പേർ ഹിന്ദു മതത്തിലേക്ക് തിരികെ വന്നിരുന്നു. പ്രബൽ പ്രതാപ് സിംഗിന്റെ നേതൃത്വത്തിലാണ് ആ ചടങ്ങും നടന്നത്. പ്രതാപ് സിംഗ് കാല് കഴുകി സ്വാഗതം ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു. മറ്റ് മതങ്ങളിലേക്ക് പോയവരെ തിരികെ കൊണ്ടുവരാൻ ഘർവാപസി ചടങ്ങി വരും ദിവസങ്ങളിലും തുടരുമെന്ന് അദ്ദേഹം അറിയിച്ചു. മതപരിവർത്തനത്തിന് പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാമി ദേവ് നന്ദ്, ആചാര്യ അൻഷുദേവ് ആര്യ, രാജേന്ദ്ര ഭായ് സാഹേബ്, നന്ദകുമാർ സായ്, പണ്ഡിറ്റ് ഋഷിരാജ് ആര്യ, പണ്ഡിറ്റ് പങ്കജ് ഭരദ്വാജ്, രാമചന്ദ്ര അഗർവാൾ, തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
ഛത്തീസ്ഗഡിലെ ഖുന്തപാനിയിലെ 400 വീടുകളിൽ നിന്നുള്ള1200 പേരാണ് കഴിഞ്ഞ ദിവസം ഹിന്ദുമതത്തിലേക്ക് തിരികെ വന്നത്. ഏകദേശം മൂന്ന് തലമുറകൾക്ക് മുമ്പ് തങ്ങളുടെ പൂർവ്വികർ ക്രിസ്തുമതം സ്വീകരിച്ചതായി ഹിന്ദുമതം സ്വീകരിച്ച കുടുംബങ്ങൾ പറയുന്നു. ആ സമയത്ത് അവർ വളരെ ദരിദ്രരായിരുന്നു. മിഷനറിമാരിൽ നിന്ന് ചില സാമ്പത്തിക സഹായങ്ങളും അസുഖങ്ങളുടെ ചികിത്സയിൽ സഹായവും സ്വീകരിക്കാൻ ഇവർ നിർബന്ധിതരാണ്. അങ്ങനെ അവർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയായിരുന്നു.
Comments