കീവ്: റഷ്യൻ അധിനിവേശം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുമ്പോൾ നാറ്റോ സഖ്യം യുക്രെയ്‌ന് കൂടുതൽ സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി. ഇന്നലെ നടന്ന നാറ്റോ ഉച്ചക്കോടിക്കിടെയാണ് സെലൻസ്‌കി കൂടുതൽ ആയുധങ്ങൾ ആവശ്യപ്പെട്ടത്. റഷ്യൻ ആക്രമണങ്ങളിൽ നിന്നും യുക്രെയ്ൻകാരുടെ മരണം തടയാൻ നാറ്റോ എല്ലാ സഹായങ്ങളും നൽകണമെന്നും സെലൻസ്‌കി ആവശ്യപ്പെട്ടു.
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിൻ ആണവായുധം പ്രയോഗിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്ന് സെലൻസ്‌കി അറിയിച്ചു. പുടിൻ അത്തരത്തിലൊരു നീക്കത്തിന് മുതിർന്നാല് ഉടനടി പ്രതികരിക്കുമെന്നാണ് ജോ ബൈഡൻ പറയുന്നത്. ഇതുവരെ 2 ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ബൈഡൻ യുക്രെയ്‌നിലേയ്‌ക്ക് അയച്ചത്. കൂടാതെ, 1 ബില്യൺ ഡോളറിലധികം മാനുഷിക സഹായമായും നൽകിയിട്ടുണ്ട്.
മാത്രമല്ല, യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്യിന്ന അഭയാർത്ഥികളിൽ 1,00,000 ആളുകളെ അമേരിക്കയിലേയ്‌ക്ക് സ്വാഗതം ചെയ്യുന്നുവെന്നും ബൈഡൻ അറിയിച്ചു. ജി20ൽ നിന്ന് മോക്‌സോയെ ഒഴിവാക്കി, റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയതായി ബൈഡൻ വ്യക്തമാക്കി.
അതേസമയം, യുക്രെയ്‌നിൽ റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്നാണ് സെലൻസ്‌കിയുടെ ആപോപണം. ഇന്നലെ രാവിലെയാണ് ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചതെന്നാണ് സെലെൻസ്‌കി ആരോപിക്കുന്നത്. പൊടിപോലുള്ള വസ്തു അന്തരീക്ഷത്തിൽ വ്യാപിക്കുകയും ഓക്‌സിജനുമായുള്ള സമ്പർക്കത്തിൽ തീപിടിക്കുകയും പൊള്ളലേൽക്കുകയും ചെയ്തെന്നാണ് അദ്ദേഹം പറയുന്നത്.
Comments