ബെയ്ജിംഗ് : കൊറോണയുടെ പേരിൽ മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ചൈനീസ് സർക്കാരിനെതിരെ ജനങ്ങൾ. വിവിധയിടങ്ങളിൽ മൃഗ സംരക്ഷണ സംഘടനാ പ്രതിധികൾ ഉൾപ്പെടെ പ്രതിഷേധവുമായി സംഘടിച്ചെന്നാണ് റിപ്പോർട്ടുകൾ. കൊറോണയുടെ പേരിൽ വളർത്തുമൃഗങ്ങളെ ഉൾപ്പെടെ പ്രതിരോധ പ്രവർത്തകർ കൊലപ്പെടുത്തുന്നത് പതിവായതോടെയാണ് ആളുകൾ രംഗത്ത് വന്നത്.
മൃഗങ്ങളിൽ നിന്നും കൊറോണ വൈറസ് വ്യാപിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ മൃഗങ്ങളെയും ചൈന കൊന്നുതള്ളുന്നത്. കഴിഞ്ഞ ദിവസം ക്വാറന്റൈനിൽ കഴിയുന്ന ആളുടെ മൂന്ന് വയസ്സ് പ്രായമുള്ള വളർത്തുനായയെ പ്രതിരോധ പ്രവർത്തകർ ക്രൂരമായി അടിച്ചുകൊന്നിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ വൈറൽ ആയതോടെയാണ് സർക്കാരിനെതിരെ ആളുകൾ സംഘടിച്ചത്. സാമൂഹമാദ്ധ്യമങ്ങളിലൂടെയും സർക്കാരിനെതിരെ ആളുകൾ ശക്തമായ പ്രതിഷേധം ഉയർത്തുന്നുണ്ട്. ജനങ്ങളുടെ സ്വകാര്യ സ്വത്ത് കയ്യടക്കാൻ സർക്കാരിന് ആരാണ് അധികാരം നൽകിയതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
അതേസമയം മൃഗങ്ങളെ കൂട്ടത്തോട കൊന്നൊടുക്കിയിട്ടും രാജ്യത്ത് കൊറോണ വ്യാപനത്തിൽ അയവില്ല. ദിനം പ്രതി കൊറോണ കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ യാത്രാ നിയന്ത്രണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.
Comments