മെൽബൺ: മലയാളി നഴ്‌സും മക്കളും ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ടു. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ക്രാൻബേൺ വെസ്റ്റിൽ ഹൈവേയിൽ കൃഷിയിടത്തോട് ചേർന്ന് നിർത്തിയിട്ട നിലയിലായിരുന്നു കത്തിയ നിലയിൽ കാർ കിടന്നിരുന്നത്.
നഴ്‌സും അവരുടെ രണ്ട് മക്കളുമാണ് മരിച്ചത്. മക്കൾ ഇരുവരും ആറ് വയസിന് താഴെ പ്രായമുള്ള പെൺകുട്ടികളാണ്. കേരളത്തിൽ നിന്നുള്ള ജാസ്മിൻ, മക്കളായ എബിലിൻ, കാരലിൻ എന്നിവരാണ് മരിച്ചതെന്നാണ് വിവരം. മരിച്ച ജാസ്മിന് 30 വയസിനടുത്ത് പ്രായമുണ്ടെന്നാണ് നിഗമനം.
പോലീസെത്തിയാണ് കാറിലെ തീയണച്ചത്. കാർ എങ്ങനെ കത്തിയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം മരിച്ചവരുടെ വ്യക്തമായ വിവരങ്ങൾ പുറത്തുവിടാൻ പോലീസ് തയ്യാറായിട്ടില്ല. ദൃക്‌സാക്ഷികളുണ്ടെങ്കിൽ എത്രയും വേഗം പോലീസിൽ ബന്ധപ്പെടണമെന്നാണ് നിർദേശം.
Comments