ലക്‌നൗ: ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും യോഗി ആദിത്യനാഥിന്റെ പുതിയ 52 അംഗ മന്ത്രിസഭയിൽ ഇടം പിടിച്ചയാളുമാണ് സ്വതന്ത്ര ദേവ് സിംഗ്. ഉത്തർപ്രദേശിലെ കരുത്തുറ്റ നേതാവായ അദ്ദേഹം സ്വന്തം പേര് മാറ്റിയ കഥ അധികമാർക്കും അറിയാൻ വഴിയില്ല.
1964 ഫെബ്രുവരി 13 ന് മിർസാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ നാമം സ്വതന്ത്ര ദേവ് സിംഗ് എന്നായിരുന്നില്ല. കോൺഗ്രസ് സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയിരുന്ന പേര്. 1986 ൽ ഒരു ഹിന്ദിദിനപത്രത്തിന്റെ റിപ്പോർട്ടറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച സിംഗ് ഭാരതീയ ജനതാ പാർട്ടിയിൽ ആകൃഷ്ടനാവുകയും പാർട്ടിയിൽ ചേർന്ന് പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
പാർട്ടിയിൽ ചേർന്ന് പ്രവർത്തിയ്‌ക്കാൻ തുടങ്ങിയ സ്വതന്ത്ര ദേവ് ആദ്യം ചെയ്തത് തന്റെ പേരിലുള്ള കോൺഗ്രസ് നീക്കം ചെയ്യുകയായിരുന്നു. കോൺഗ്രസ് നീക്കം ചെയ്ത് അദ്ദേഹം സ്വതന്ത്ര ദേവ് സിംഗ് എന്ന നാമം സ്വീകരിച്ചു.
യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ മന്ത്രിസഭയിലും ഉണ്ടായിരുന്ന സിംഗ് യുവമോർച്ചയുടെ സംസ്ഥആന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
















Comments