മുംബൈ: കശ്മീർ ഫയൽസിനെ പ്രശംസിച്ചെത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിന് നന്ദി അറിയിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു അനുഗ്രഹം പോലെയാണ് ഈ ചിത്രം പുറത്തുവന്നത്. കയ്‌പ്പേറിയ സത്യമാണ് കശ്മീർ ഫയൽസ്. വിവേക് അഗ്നിഹോത്രി ഒരു സത്യം തന്റെ മുന്നിൽ കൊണ്ടുവെച്ചുവെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.
അഭിനന്ദനത്തിന് നന്ദിയെന്ന് വിവേക് അഗ്നിഹോത്രിയും കുറിച്ചു. അക്ഷയ് കുമാറിന്റെ വീഡിയോ പങ്കുവെച്ചാണ് ആശംസയ്‌ക്ക് നന്ദി അറിയിച്ചത്. അക്ഷയ് കുമാർ ചിത്രമായ ബച്ച്പൻ പാണ്ഡെയെക്കാൾ കശ്മീർ ഫയൽസിന് സ്വീകാര്യത ഏറെയാണ്. കശ്മീർ ഫയൽസ് 200 കോടി ക്ലബ്ബിൽ ഇടം നേടിയപ്പോൾ അക്ഷയ് കുമാർ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കാനുള്ള യാത്രയിലാണ്.
കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും തുറന്ന് പറയുന്ന ചിത്രമാണ് ദി കശ്മീർ ഫയൽസ്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കശ്മീർ ഫയൽസ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
Thanks @akshaykumar for your appreciation for #TheKashmirFiles. 🙏🙏🙏 pic.twitter.com/9fMnisdDzR
— Vivek Ranjan Agnihotri (@vivekagnihotri) March 25, 2022
Comments