കൊച്ചി: ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ ദേശീയ വനിതാ കമ്മീഷനിൽ പരാതി. നടന്റെ പരാമർശം സ്ത്രീ വിരുദ്ധമെന്ന് കാണിച്ച് ഒബിസി മോർച്ചയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഒരുത്തീ സിനിമയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു വിനായകന്റെ സ്ത്രീവിരുദ്ധ പരാമർശം. മീ ടൂവിനെ കുറിച്ചും തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചുമായിരുന്നു പറഞ്ഞത്.’എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും.
എന്റെ ലൈഫിൽ ഞാൻ പത്ത് പെണ്ണുങ്ങൾക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്കിതിന് താത്പര്യമുണ്ടോ എന്നാണ്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. എനിക്ക് വേറെ ആർക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും-വിനായകൻ.ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ? ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ എന്നായിരുന്നു വിനായകന്റെ ചോദ്യം.
പത്രസമ്മേളനത്തിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ നിരവധി പേരാണ് വിനായകനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. നടന്റെ പരാമർശത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതിന് പിന്നാലെ മാദ്ധ്യമ പ്രവർത്തകയെ ചൂണ്ടി നടത്തിയ പരാമർശത്തിൽ നടൻ ക്ഷമാപണം നടത്തിയിരുന്നു.പരാമർശം വ്യക്തിപരമായിരുന്നില്ലെന്നും താൻ ഉദ്ദേശിക്കാത്ത തരത്തിൽ മാദ്ധ്യമ പ്രവർത്തകയ്‌ക്ക് വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു.
Comments