ബംഗളൂരു : സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷണ എഴുതുന്നവർക്ക് യൂണിഫോം നിർബന്ധമാക്കി കർണാടക സർക്കാർ. ഇത് സംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാർഗനിർദ്ദേശം പുറപ്പെടുവിച്ചു. സർക്കാർ നിർദ്ദേശിക്കുന്ന യൂണിഫോം ധരിച്ച് മാത്രമേ പരീക്ഷയ്‌ക്ക് കുട്ടികൾ സ്‌കൂളിലേക്ക് വരാൻ പാടുള്ളു എന്ന് നിർദ്ദേശത്തിൽ പറയുന്നു.
കർണാടകയിൽ ഹിജാബുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ആരംഭിച്ചതോടെ കുട്ടികൾ സ്‌കൂളിലേക്കും കോളേജിലേക്കും മതവസ്ത്രം ധരിച്ച് വരാൻ തുടങ്ങി. ഇവരെ ക്യാമ്പസിൽ പ്രവേശിപ്പിക്കാതെ അധികൃതർ തടഞ്ഞു. തുടർന്ന് വിദ്യാർത്ഥിനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. സർക്കാർ ഉത്തരവ് ശരിവെച്ച കോടതി ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ഉത്തരവിടുകയായിരുന്നു.
എന്നാൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് നിരവധി പെൺകുട്ടികൾ വീണ്ടും ഹിജാബ് ധരിച്ചെത്തി. യൂണിഫോം ധരിച്ചാൽ മാത്രമേ പരീക്ഷ എഴുതിക്കുള്ളൂ എന്ന് പറഞ്ഞെങ്കിലും വിദ്യാർത്ഥിനികൾ പരീക്ഷ തന്നെ ബഹിഷ്‌കരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കർണാടക സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയ്‌ക്ക് നടക്കുന്ന പരീക്ഷയിൽ 8.73 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കുന്നുണ്ട്.
















Comments