ഇടുക്കി: സൈക്കിൾ ചവിട്ടാനുള്ള ലൈസൻസ് ചോദിച്ച് പോലീസ് സ്‌റ്റേഷനിലെത്തി എട്ടുവയസുകാരൻ. നെടുങ്കണ്ടം സ്വദേശിയായ ദേവനാഥ് എന്ന നാലാം ക്ലാസുകാരനാണ് കക്ഷി.തന്റെ നോട്ടുബുക്കിൽ എഴുതി തയ്യാറാക്കിയ അപേക്ഷയുമായി എത്തിയ ദേവനാഥൻ പോലീസുകാർക്ക് കൗതുക കാഴ്ചയായി.
സാർ എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം.റോഡിൽകൂടി ഓടിക്കാൻ ലൈസൻസ് തരണം താഴ്മയോടെ അപേക്ഷിക്കുന്നു എന്നായിരുന്നു കുഞ്ഞു ദേവനാഥിന്റെ അപേക്ഷ.അച്ഛനും അമ്മയും വീട്ടിൽ നിന്ന് പുറത്തുപോയ സമയത്താണ് ലൈസൻസ് അപേക്ഷയുമായി ദേവനാഥ് സ്റ്റേഷനിലെത്തിയത്. അപേക്ഷയുമായി സ്റ്റേഷനിലെത്തിയ ദേവനാഥിനെ കൈനിറയെ മിഠായി നൽകി സമാധാനപ്പെടുത്തിയാണ് പോലീസുകാർ അച്ഛനും അമ്മയ്‌ക്കും ഒപ്പം തിരികെ വിട്ടത്.
മൂന്ന് മാസം മുൻപാണ് ദേവനാഥിന് അമ്മാവൻ സെക്കിൾ വാങ്ങി നൽകിയത്.സൈക്കിൾ ചവിട്ടി സ്‌കൂളിലേക്ക് പോകണമെന്ന ആവശ്യം അമ്മയോട് പറഞ്ഞതോടെ അമ്മയാണ് റോഡിലൂടെ സൈക്കിൾ ഓടിക്കണമെങ്കിൽ ലൈസൻസ് വേണമെന്നും ലൈസൻസ് ഇല്ലാതെ സൈക്കിൾ ചവിട്ടിയാൽ പോലീസ് പിടിക്കുമെന്നും പറഞ്ഞത്. ഏത് വിധേനെയും ലൈസൻസ് സ്വന്തമാക്കി സൈക്കിൾ ചവിട്ടി സ്‌കൂളിലേക്ക് പോവണമെന്ന ദേവനാഥിന്റെ ആഗ്രഹമാണ് കുട്ടിയെ പോലീസ് സ്‌റ്റേഷനിലെത്തിച്ചത്.
















Comments