ഭാര്യ തന്നെ വല്ലാതെ ഉപദ്രവിക്കുന്നുവെന്നും, അത് താങ്ങാനാകില്ലെന്നുമുള്ള വിഷമം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച് യുവാവ്. ‘Some-athlete-930’ എന്ന ഉപയോക്താവാണ് ഒരു പോസ്റ്റിലൂടെ തന്റെ വിഷമങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈഗോ മാനിയാക് എന്നാണ് ഇയാള്‍ ഭാര്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഭാര്യ തന്നെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും, ദേഷ്യം വന്നാല്‍ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് തനിക്ക് നേരെ എറിയുമെന്നും യുവാവ് പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു കുട്ടി കൂടി ഉള്ളതിനാല്‍ ഈ വിഷയം എങ്ങനെ പരിഹരിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
‘ എന്നെ എപ്പോഴും അധിക്ഷേപിക്കുന്ന ഭാര്യയ്‌ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ദേഷ്യം വന്നാല്‍ അവള്‍ അക്രമാസക്തയാവുകയും, കയ്യില്‍ കിട്ടുന്ന സാധനങ്ങള്‍ എടുത്ത് എനിക്ക് നേരെ എറിയുകയും ചെയ്യും. 14 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഒരിക്കല്‍ അവള്‍ വാട്ടര്‍ ബോട്ടില്‍ വച്ച് തലക്കടിച്ചു, അതിന്റെ പാടുകള്‍ ഇപ്പോഴും തലയില്‍ കാണാം. അവള്‍ എനിക്ക് നേരെ തുപ്പുകയും ചെരിപ്പെടുത്ത് എറിയുകയും ചെയ്യാറുണ്ട്. എണ്ണിയാല്‍ തീരാത്തത്ര വസ്തുക്കള്‍ എനിക്ക് നേരെ എറിഞ്ഞിട്ടുണ്ട്. അതില്‍ ഒരു പുതിയ ലാപ്‌ടോപ്പും ഉള്‍പ്പെടും. അതുകൊണ്ട് തന്നെ അവള്‍ക്ക് കണ്ടുപിടിക്കാനാകാത്ത രീതിയില്‍ കനമുള്ള വസ്തുക്കള്‍ ഒളിച്ചു വയ്‌ക്കുകയോ എടുത്തു മാറ്റുകയോ ചെയ്യാറുണ്ട്. അടുത്തിടെ അതായത് രണ്ടാഴ്ച മുന്‍പ് അവളെന്റെ മുഖത്ത് ശക്തമായി അടിച്ചു. രക്തമൊഴുകുന്ന മൂക്കുമായി 10 വയസ്സുള്ള എന്റെ കുഞ്ഞിന് മുന്നില്‍ നില്‍ക്കേണ്ടി വന്നു. എല്ലായിടത്തും ചോരയായിരുന്നു. ഭിത്തിയിലും തറയിലുമെല്ലാം. ഇതിന്റെ ചിത്രങ്ങള്‍ ഞാന്‍ എടുത്ത് വച്ചിട്ടുണ്ട്.
എന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം, രക്തക്കറ എത്രയും വേഗം തുടച്ചു കളയാനായിരുന്നു അവളുടെ ശ്രമം. ഒരു തെളിവുകളും അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു അവളുടെ ശ്രമം. അവളോട് സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരോടും അവള്‍ വഴക്കിടും. വീട്ടുജോലിക്കെത്തുന്നവര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ തിരികെ പോകും. 10-20 ബ്യൂട്ടിപാര്‍ലറുകള്‍ വരെ അവള്‍ മാറിയിട്ടുണ്ട്. ഓഫീസിലെ സഹപ്രവര്‍ത്തകരോട് വഴക്കിടും. സ്വന്തം സഹോദരിയോടും സംസാരിക്കാറില്ല. ഒരിക്കല്‍ സ്വന്തം അമ്മയ്‌ക്ക് നേരെ പോലും അവള്‍ കയ്യുയര്‍ത്തിയിട്ടുണ്ട്. അവള്‍ക്ക് ജോലിയുണ്ട്, എല്ലാ സ്വാതന്ത്ര്യവും ഞാന്‍ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ എന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ എല്ലാവരേയും അവള്‍ അവഗണിക്കുകയാണ്. അവളുടെ കുടുംബത്തിന് വേണ്ടി ഞാന്‍ എല്ലാം ചെയ്ത് കൊടുക്കണമെന്നും അവള്‍ പ്രതീക്ഷിക്കുന്നു. ഒരു കുഞ്ഞ് ഉള്ളതിനാല്‍ ഈ അവസ്ഥയില്‍ നിന്ന് എങ്ങനെ പുറത്ത് വരണം എന്നത് എനിക്കറിയില്ല. ഈ ജീവിതം ഞാന്‍ മടുത്തു. ഞാന്‍ എന്താണ് ചെയ്യേണ്ടത്?’ എന്നും ഇദ്ദേഹം പറയുന്നു.
















Comments