തൃശൂർ : കളിക്കുന്നതിനിടയിൽ തൊണ്ടയിൽ റബ്ബർ പന്ത് കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. ഇരിങ്ങാലക്കുടിയലാണ് സംഭവം. എടതിരിഞ്ഞി ഓളിപറമ്പിൽ വീട്ടിൽ നിഥിൻ-ദീപ ദമ്പതികളുടെ മകൻ മീരവ് കൃഷ്ണയാണ് മരിച്ചത്. 11 മാസം പ്രായം മാത്രമാണ് ഉണ്ടായിരുന്നത്.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പന്ത് കുട്ടിയുടെ വായിലേക്ക് അറിയാതെ പോയത്. കുട്ടിക്ക് എന്തോ അസ്വസ്ഥത ഉണ്ടെന്ന് മനസ്സിലായതോടെ വീട്ടുകാർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ആശപത്രിയിൽ എത്തുന്നതിന് കുഞ്ഞ് മരിച്ചു. തൊണ്ടയിൽ റബ്ബർ പന്ത് പോലെ എന്തോ കുടുങ്ങിയതാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. കാട്ടൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
Comments