മലപ്പുറം: കടന്നൽ ആക്രമണത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. മലപ്പുറം തിരൂരിലാണ് സംഭവം. തൃപ്രങ്ങോട് സ്വദേശി കിരണിനാണ് (20) പരിക്കേറ്റത്.
മരത്തിന് മുകളിലുണ്ടായിരുന്ന കടന്നൽക്കൂട് പക്ഷി കൊത്തി നിലത്തിട്ടതോടെയാണ് ആക്രമണമുണ്ടായത്. കട്ടന്നൽക്കൂട് യുവാവിന്റെ തലയിൽ വീഴുകയായിരുന്നു. ബൈക്കിലൂടെ സഞ്ചരിക്കുകയായിരുന്നു കിരൺ. കൂട് തലയിൽ വന്ന് വീണതോടെ ആക്രമിക്കപ്പെടുകയായിരുന്നു.
മരത്തിന് മുകളിൽ വലിയ കടന്നൽക്കൂടാണ് ഉണ്ടായിരുന്നത്. പുരുന്ത് കൊത്തിയിട്ടതാണെന്ന് നാട്ടുകാർ അറിയിച്ചു. യുവാവിന്റെ ദേഹത്ത് നിന്നും അറുപതിൽപരം കടന്നൽക്കൊമ്പുകൾ പറിച്ചെടുത്തതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിസരത്ത് നിന്നിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃപ്രങ്ങോട്ട് സ്വദേശിയായ മറ്റൊരു യുവാവ് കടന്നൽ ആക്രമണത്തിൽ മരിച്ചിരുന്നു.
















Comments