ആറാട്ട് സിനിമയിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ലാലേട്ടന്റെ മാജിക്ക് എന്ന് വാഴ്‌ത്തിക്കൊണ്ടാണ് ആരാധകർ ഈ വീഡിയോ പങ്കുവെക്കുന്നത്.
സീൻ ഷൂട്ട് ചെയ്യുന്നതിനിടയിൽ ലാലേട്ടൻ കയ്യിലണിഞ്ഞിരുന്ന വള പൊട്ടിയിരുന്നു. എന്നാൽ ടേക്ക് തടസപ്പെടുത്താതിരിക്കാൻ അദ്ദേഹം പരമാവധി ശ്രമിക്കുന്നതും പൊട്ടിയ വളയെ സീനിൽ കൈകാര്യം ചെയ്യുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ആറാട്ട് സിനിമ ഒടിടിയിൽ റിലീസായതിന് പിന്നാലെയാണ് ഈ ദൃശ്യങ്ങൾ ചർച്ചയായത്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ മാത്രം തിരിച്ചറിയുന്ന ഈ സംഭവം സൈബർ ഇടങ്ങളിൽ ഇപ്പോൾ തരംഗമായിരിക്കുകയാണ്. സീൻ ഷൂട്ട് ചെയ്യുമ്പോൾ വള പൊട്ടുന്നതിനിടയിൽ ലാലേട്ടന്റെ കൈ വേദനിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങൾ കാണുന്നവർക്ക് പിടികിട്ടും. എന്നാൽ ടേക്കിന് തടസമുണ്ടാകാതിരിക്കാൻ പൊട്ടിയ വളയെടുത്ത് കയ്യിൽ പിടിക്കുന്ന മോഹൻലാലിനെയാണ് കാണാനാകുക. ഇത് ലാലേട്ടൻ ബ്രില്യൻസെന്നാണ് ആരാധകരുടെ പ്രതികരണം.
















Comments