അഹമ്മദാബാദ് : ഗുജറാത്തിലെ കെവാദിയയിലുള്ള ഏകതാ പ്രതിമയ്‌ക്ക് ഉള്ളിലിരുന്ന് നമാസ് ചെയ്ത് യുവാവ്. 182 മീറ്റർ ഉയരമുള്ള പ്രതിമയുടെ മുകളിലത്തെ നിലയിലിരുന്നാണ് ഇയാൾ നമാസ് ചെയ്തത്. ആളുകൾ ഗ്യാലറിയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. വീഡിയോ പ്രചരിച്ചതോടെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
ലോകത്തെ ഏറ്റവും വലിയ പ്രതിമയുടെ മുകളിലേക്ക് എലിവേറ്റർ വഴിയാണ് പ്രവേശിക്കുക. ഇവിടെ നിന്ന് നോക്കിയാൽ സർദാർ സരോവർ അണക്കെട്ടും, വിന്ദ്യാചൽ മലനിരകളും കാണാം. ഈ കാഴ്ചകൾ ആസ്വദിക്കാൻ നിരവധി പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് ഇയാൾ നമാസ് ചെയ്തത്.
Namаz at Sardar Patel's Statue of Unity!!🤦♀️ pic.twitter.com/6floKnOInT
— Rosy (@rose_k01) March 26, 2022
വീഡിയോ പ്രചരിച്ചതോടെ വിമർശനങ്ങളും ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളെപ്പോലെ പൊതു സ്ഥലത്ത് ഹിജാബ് ധരിക്കുന്നതും നമാസ് ചെയ്യുന്നതും നിരോധിക്കാനുള്ള നയങ്ങൾ ഇന്ത്യയും പുറത്തിറക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. മതാധിപത്യ പ്രകടനത്തിന്റെ ഭാഗമാണിതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നുണ്ട്. എന്നാൽ എപ്പോൾ ചിത്രീകരിച്ച വീഡിയോയാണിതെന്ന് ഇതെന്ന് വ്യക്തമായിട്ടില്ല.
Comments