നാസിക്: മഹാരാഷ്‌ട്രയിൽ നാസിക് നഗരത്തിലെ മുംബൈ നക മേഖലയിലെ അടച്ചിട്ട കടയിൽ നിന്നും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി കടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇവർ പോലീസിൽ വിവരം അറിയിച്ചത്.
കടയ്‌ക്കുള്ളിൽ ആക്രിസാധനങ്ങൾ കൊണ്ട് നിറച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് പാത്രങ്ങൾ തുറന്ന് നോക്കിയപ്പോഴാണ് അതിനുള്ളിൽ നിന്ന് മനുഷ്യന്റെ ചെവി, തലച്ചോറ്, കണ്ണ്, മുഖത്തിന്റെ ചില ഭാഗങ്ങൾ എന്നിവ കണ്ടെത്തിയത്.
ശരീരാവശിഷ്ടങ്ങൾ ഫൊറൻസിക് സംഘം പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. കടയുടമയുടെ രണ്ട് മക്കളും ഡോക്ടർമാരാണ്. അതുകൊണ്ട് തന്നെ ശരീരാവശിഷ്ടങ്ങൾ മെഡിക്കൽ ആവശ്യങ്ങൾക്കായി സൂക്ഷിച്ചിരുന്നതാകാമെന്നും നിഗമനമുണ്ട്. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Comments